Sunday, October 21, 2007

നിഷേധി-കവിത-ജി.രവി

നിഷേധി

പ്രകാശത്തിന്‍റെതീഷ്ണതയില്‍
സ്വയംമറന്നശലഭങ്ങള്‍
മരണത്തിലേക്കിഴഞ്ഞടുക്കുന്നു.

കണ്ണടയ്ക്കുപിന്നിലെതളര്‍ന്നകണ്ണുകള്‍
പൗരാണികമായപടിപ്പുരയില്‍
ആരെയോകാത്തിരിക്കുന്നു

ഒരിക്കലുംവരാത്തവിരുന്നുകാര്‍
ഇടവഴിയുടെസന്ധിയില്‍വെച്ച്
പിരിഞ്ഞുപോകുന്നു

അതിര്‍തിരിച്ചപറന്പിന്‍റെകോണില്‍
നിഷേധിയുടെമരണമൊഴി
രക്താക്ഷരങ്ങളില്‍കുറിച്ചുവെക്കാന്‍
ഇല്ലിക്കാടുകള്‍പൂത്തുലയുന്നു

ജി.രവി

7 comments:

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍.

“പ്രകാശത്തിന്റെ തീഷ്ണതയില്‍
സ്വയം മറന്ന ശലഭങ്ങള്‍
മരണത്തിലേക്കിഴഞ്ഞടുക്കുന്നു“

ഇഴയേണ്ട കാര്യമില്ല
പറന്നു തന്നെ അടുക്കട്ടെ.

മന്‍സുര്‍ said...

രവിജീ...

കൊള്ളാം...നല്ല അര്‍ത്ഥവത്തായ വരികള്‍

എങ്ങോ പെയ്യ്‌തൊഴിഞൊരാ മഴയില്‍
വീണ്ടും പൂത്തുല്ലയുന്നുവോ...നിന്‍ മനസ്സ്‌

തുടരുക....

നന്‍മകള്‍ നേരുന്നു

ശെഫി said...

കൊള്ളാം

ശെഫി said...

ബൈ ദ ബൈ ഈ ബ്ലോഗിന്റെ പേരെന്താ , മഗ്ലിഷ് വായിക്കാന്‍ ഇത്തിരി പാടു തന്നെ

മയൂര said...

നിഷേധിയിഷ്ടമായി...

ഓ.ടോ
ശെഫി, എന്റെ ഓര്‍മ്മ എന്നാണ്..

സഹയാത്രികന്‍ said...

കൊള്ളാം മാഷേ നല്ല വരികള്‍...

“ഒരിക്കലുംവരാത്തവിരുന്നുകാര്‍
ഇടവഴിയുടെസന്ധിയില്‍വെച്ച്
പിരിഞ്ഞുപോകുന്നു“
:(

G Ravi said...

എന്‍റെ ബ്ളോഗിലേക്ക് സന്ദര്‍ശകര്‍വരാന്‍എന്തുചെയ്യണം?