Wednesday, October 24, 2007

പുത്തനുടുപ്പ്-കവിത-ജി രവി

പുത്തനുടുപ്പ്

പുത്തനുടുപ്പുകള്‍ക്കൊരുമണമുണ്ട്
കൂട്ടുകാരുടെമാന്തലുംപിച്ചലും
മിഠായിയിലൊളിപ്പിച്ച്
നടക്കാനൊരുരസമുണ്ട്

കണ്ടുകണ്ട്
ഉടുത്തുടുത്ത്
അതുംപഴന്തുണിയാവും

കെട്ടുപോകുംമുന്പ്
കരിക്കലുംപിടിക്കാനോ
നിലുംതുടയ്ക്കാനോ
എടുത്തുവെച്ചാല്‍പുണ്യം.

Monday, October 22, 2007

എരിയുന്ന വിളക്ക്


വരവ്-കവിത-ജി രവി

വരവ്

അഛ്ഛനുമമ്മയും ഇറയത്തിരിക്കുകയാണ്

ഭൂതവുംഭാവിയും വര്‍ത്തമാനത്തില്‍
കടന്നുവരുന്നുണ്ട്
നടന്നുംനിരങ്ങിയും
ചിലപ്പോള്‍ഇരുന്നും.

കരച്ചില്‍മാറ്റാന്‍
മേലേക്കറിഞ്ഞവന്‍
ആകാശംതേടിപറന്നുപോയി
ഭാഗൃനരയുമായിപിറന്നവന്‍
പടികടന്ന് തൊടികടന്ന്
നടന്ന്....................

അരുതെന്നൊരുചെറുവാക്ക്
അതാരുംപറഞ്ഞില്ല
കാത്തിരിപ്പാവുംകര്‍ക്കിടകരാവുകളെ

പാതിരാത്രിയില്‍
മുള്ളുംമുനയുമായിവരുന്നവന്‍
പാതിവഴിയിലെത്തിയിട്ടുണ്ടാവും

അഛ്ഛനുമമ്മയുംകാത്തിരിക്കുകയാണ്
സൂര്യോദയങ്ങള്‍അസ്തമിക്കുന്നത്
കണ്ടിരിക്കുകയാണ്.

Sunday, October 21, 2007

നിഷേധി-കവിത-ജി.രവി

നിഷേധി

പ്രകാശത്തിന്‍റെതീഷ്ണതയില്‍
സ്വയംമറന്നശലഭങ്ങള്‍
മരണത്തിലേക്കിഴഞ്ഞടുക്കുന്നു.

കണ്ണടയ്ക്കുപിന്നിലെതളര്‍ന്നകണ്ണുകള്‍
പൗരാണികമായപടിപ്പുരയില്‍
ആരെയോകാത്തിരിക്കുന്നു

ഒരിക്കലുംവരാത്തവിരുന്നുകാര്‍
ഇടവഴിയുടെസന്ധിയില്‍വെച്ച്
പിരിഞ്ഞുപോകുന്നു

അതിര്‍തിരിച്ചപറന്പിന്‍റെകോണില്‍
നിഷേധിയുടെമരണമൊഴി
രക്താക്ഷരങ്ങളില്‍കുറിച്ചുവെക്കാന്‍
ഇല്ലിക്കാടുകള്‍പൂത്തുലയുന്നു

ജി.രവി

sim card

സിം കാര്‍ഡ്

സിം കാര്‍ഡ്പോലാവില്ല
പങ്കാളിയെ

ടോണുകള്‍‍ മാറ്റാം
ഇഷ്ടളതുചേര്‍ക്കാം
ഓഫാക്കാം
നിശബ്ദവുമാക്കാം

പഴക്കമാവില്ല
റീചാര്‍ജ്ചെയ്യാം
ഫ്രീടൈമുകള്‍
ആസ്വദിക്കാം

ഇഷ്ടമില്ലാവിളികള്‍
വിഛ്ഛേദിക്കാം
റെയ്ചില്ലെങ്കില്‍
ഡൈവേര്‍ട്ടുചെയ്യാം

വരവുപോക്കുകള്‍
നിയന്ത്രിക്കാം
നേരമറിഞ്ഞ്
നേരന്പോക്കാവാം
കന്പനികള്‍മാറാം
താരിഫുകള്‍മാറ്റാം
വേണ്ടെങ്കില്‍
വലിച്ചെറിയാം

സിംകാര്‍ഡുപോലാവില്ല
പങ്കാളിയെ......

സിം കാര്‍ഡ്

Sunday, October 14, 2007

സിം കാര്‍ദ്‌
സിം കര്‍ദ്‌ പ്പൊളവില്ല
പങ്കലിയെ.

എതൊരു കവിതയുടെ തുഡക്കം

KERALAM

Keralam calling you...............

i love malayalam and i wish to blog with malayalam.but i cant.HELP.........
Fsâ HmÀ½
Fsâ HmÀ½

Sunday, October 7, 2007

gandhiji

It is mans habit to forget his own faults and see those of others.